ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ ലോക്‌ഡൗണും ഞാനും

ലോക്‌ഡൗണും ഞാനും

കൊറോണ വൈറസ് പടരുന്നത് തടയാനാണ് ലോക്കഡോൺ തീരുമാനിച്ചത് .ആ സമയത്ത് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു . ലോക്കഡോൺ ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാവും . അതുകൊണ്ടു എന്റെ കൂടെ കളിയ്ക്കാൻ ഒരുപാടു പേരുണ്ടായിരുന്നു അവിടെ എനിക്ക് ഊഞ്ഞാൽ കെട്ടി തന്നു . ദിവസവും ഞാൻ അതിൽ ഇരുന്നാടും .കുഞ്ഞിപ്പുര ഉണ്ടാക്കി തന്നു .കഞ്ഞിയും കൂട്ടാനും വച്ച് കളിക്കും .അതുപോലെ ഞാൻ ഇതുവരെ കളിക്കാത്ത ഒരുപാടു പണ്ടുകാലത്തെ കളികൾ കളിച്ചു.ചിലപ്പോൾ എന്റെ അമ്മൂമ്മയും അപ്പൂപ്പനും കളിയ്ക്കാൻ കൂടാറുണ്ട് .എന്നാലും അമ്മയെയും അച്ഛനെയും അനീ യനേയും അനിയത്തിയേയും കാണാൻ പറ്റാത്ത സങ്കടം ഇടക്ക് വരും. പിന്നെ തനി നാടൻ രീതിയിലുള്ള പോഷകങ്ങൾ ഉള്ള ഭക്ഷണങ്ങളും കഴിക്കും .അസുഖം വരാതിരിക്കാൻ ഞാൻ ഇടയ്ക്ക് ഇടക്ക് കൈകൾ കഴുകി വൃത്തിയാക്കാറുണ്ട്.


നിരഞ്ജന ജയൻ
3A ജി എൽ പി എസ് കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ