കൊറോണ എന്നൊരു വൈറസ് വന്നു
പരക്കെ പരക്കെ പറന്നീടുന്നൂ ചുറ്റും
എങ്ങനെ നാമിതിൽ നിന്നും അകന്നിടാം
വൈറസിൻ വ്യാപനം തടയിടാനായി
കരം ശുദ്ധമാക്കണം, ശുചിത്വം പാലിക്കണം
സാമൂഹിക അകലവും പാലിക്കേണം.
യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്നു നാം.
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം
നമുക്കീ ദുരന്തത്തിൽ നിന്നും കരകയറീടാം
സ്നേഹ സന്ദർശനം ഹസതദാനം
ഒഴിവാക്കിടാം ഇവ അൽപകാലം.
ജാഗ്രതയോടെ മുന്നേരിടാം ഭയക്കാതെ
ഇൗ ലോക നന്മയ്ക്കായി പ്രാർത്ഥിക്ക നാം.