2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തീയതി നടന്നു.വാർഡ് മെമ്പർ ശ്രീ സന്തോഷ് ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസിലെ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. HM ദീപ്തി ടീച്ചർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.ഒന്നാം ക്ലാസിലെ അധ്യാപികയായ റീന ടീച്ചർ പുതുതായി എത്തിയ കുട്ടികൾക്ക് അക്ഷര തൊപ്പി അണിയിച്ചു.ശ്രീ വിനതൻ ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ബാഗുകളും കുടകളും സമ്മാനമായി നൽകി. മൂഴിയിൽ കാവടി സംഘം എന്ന സംഘടന ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു.പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് ഒറ്റൂർ സ്കൂളിലെ പൂർവ്വ അധ്യാപികയായ ശ്രീമതി ഡോളി ടീച്ചർ ബാഗുകളും നോട്ട്ബുക്കുകളും സമ്മാനിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീമതി ഗിരിജ ടീച്ചർ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓരോ നോട്ട്ബുക്ക് വീതം സമ്മാനിച്ചു.

പ്രവേശനോത്സവം

പ്രവേശനോത്സവം 2026-27

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനം ഉദ്ഘാടനം

ഒറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം നടന്നത് ഈ സ്കൂളിൽ വച്ചാണ്

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഒ.ലിജ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിവിധ വാർഡ് മെമ്പർമാരും കൃഷിഭവൻ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു

കുട്ടികൾക്കായി വിവിധതരം പരിപാടികൾ ആസൂത്രണം ചെയ്തു

വൃക്ഷത്തൈ നടൽ, മരമുത്തശ്ശിയെ ആദരിക്കൽ,പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ രചന,കുട്ടികളുടെ നൃത്താവിഷ്കാരം,പച്ച ഭൂമിക്കായി ഒരു വിരൽ സ്പർശം, സ്‌കിറ്റ് തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം നടത്തി

പ്രതിജ്ഞ
 
സ്‌കിറ്റ്

2, 3 ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു.

പരിസ്ഥിതി ദിന പ്രതിജ്ഞ പ്രഥമഅധ്യാപികയും അധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി.കാർഷിക ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ചു.പോസ്റ്റർ രചന, പ്രസംഗം , ക്വിസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്ക് അന്നേദിവസം ട്രോഫികൾ സമ്മാനിച്ചു.

"വായന ദിനം"

പ്രതിജ്ഞ

ഈ വർഷത്തെ വായനാദിനാചരണം വളരെ വിപുലമായ പരിപാടികളോടെ

ആരംഭിച്ചു . ജൂൺ 19 മുതൽ ജൂലായ് 18 വായനാ മാസാചരണം നടത്താൻ

സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 19 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ

അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി.

പോസ്റ്റർ രചന മത്സരം, വായനാ മൽസരം,

പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

പോസ്റ്റർ രചന മത്സരം

"യോഗാ ദിനം"

ജൂൺ 21 അന്തർദേശീയ യോഗാ ദിനം.