കോവിഡ് ഭൂതം

ലോകമാകെ വിഴുങ്ങും ഭൂതം,
ലോക്ഡൗൺ വന്നത് ഇവൻമൂലം.
ജാഗ്രതയൊന്ന് ഇല്ലായെങ്കിൽ,
രാജ്യമാകെ പടരും ഭൂതം.
കൈയ്യും മുഖവും കഴുകീലെങ്കിൽ,
ദേഹം മുഴുവൻ പടരും ഭൂതം.
മാസ്ക്കൊന്ന് ധരിച്ചീലെങ്കിൽ,
അതിവേഗത്തിൽ വ്യാപിച്ചീടും .
മുൻകരുതലുകളെടുത്തില്ലെങ്കിൽ,
ലോകമെന്നൊന്നില്ലാതാകും.
എൻ പേർ ചോല്ലൂ കൂട്ടുകാരേ?
ഞാനാണല്ലോ കോവിഡ് - 19!
വ്യക്തിശുചിത്വം പാലിച്ചീടൂ....
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ .....


ജിതാമോഹൻ ജെ എസ്
2 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത