ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

ഇത്തിരിക്കുഞ്ഞൻ

ഇപ്പോൾ നാട്ടിൽ ഹീറോ എന്നത്
കൊറോണ എന്നൊരു വൈറസ് ആണെ
വുഹാനിൽ നിന്ന് വിമാനമേറി
നമ്മുടെ നാട്ടിൽ വന്നൊരു കുഞ്ഞൻ
കണ്ടാലൊരു കുഞ്ഞനാണേലും
ജീവൻ തന്നെ എടുത്തു കളയും
അവനിൽ നിന്നും രക്ഷനേടാനായി
മാർഗ്ഗം പലതുമുണ്ടേ കൈയ്യിൽ
കൈ കഴുകണം ഇടവിട്ടങ്ങനെ
സാമൂഹിക അകലം പാലിക്കേണം
വീട്ടിൽ തന്നെ ഇരിക്കാൻ കഴിഞ്ഞാൽ
അതുതന്നല്ലോ നല്ലൊരു മാർഗ്ഗം
ലോകം മുഴുവൻ പേടിച്ചവനെ
ധൈര്യത്തോടെ നേരിടും നമ്മൾ
കാരണമെന്തെന്നാലോചിച്ചാൽ
നമ്മുടെ രാജ്യമതിന്ത്യയല്ലോ.


ശിഖ എസ് ആർ
1 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത