ഞാൻ പിറന്നൊരീ കുഞ്ഞു വീട്
ഞാൻ വളർന്നൊരീ സ്വർഗ്ഗ വീട്....
സ്നേഹമേകുവാൻ.... അമ്മയുണ്ട്....
വാത്സല്യ മേകി എൻ അച്ഛനുണ്ട്...
ശണ്ഠ വയ്ക്കുവാൻ ചേച്ചിയുണ്ട്.....
മുത്തച്ഛൻ നൽകിയ ചൊല്ലുമുണ്ട്......
മുത്തശ്ശി കഥയുടെ ഇമ്പമുണ്ട്....
ഞാൻ വരച്ചോരി ചിത്രമുണ്ട്....
എന്നുടെ പൊട്ടിചിരിയുമുണ്ട്....
എന്തൊരു സുന്ദരലോലമാണി...
ആഹ്ലാദമാർന്നൊരീ കുഞ്ഞുവീട്.