ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായ്
നല്ല നാളേക്കായി
നല്ലൊരു തലമുറയ്ക്കായി
നമ്മൾ ശീലിച്ചീടുക ശുചിത്വ മാർഗങ്ങൾ
തെല്ലും മടിച്ചിടാതെ ശീലമാക്കുക നല്ല ശീലങ്ങൾ
ആഹാരത്തിനു മുൻപും പിൻപും കൈ കഴുകിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്തിടേണം
പുറത്തു പോയി തിരികെ വന്നാൽ കയ്യും കാലും കഴുകിടേണം
രണ്ടു നേരം പല്ല് തേയ്ക്കണം
രണ്ടു നേരം കുളിച്ചീടേണം
വ്യക്തി ശുചിത്വം പാലിച്ചീടുകിൽ രോഗമെല്ലാം അകന്നു പോകും
വരും തലമുറയ്ക്ക് ഒരു മാതൃകയാകണം
നാടിനു നല്ലത് ചെയ്യേണം
ആദിത്യൻ. എ
|
3B ഗവ. എൽ.പി. എസ് പകൽക്കുറി കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത