ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ മരം ഒരു വരം
മരം ഒരു വരം
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മളെല്ലാവരും ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കുന്നു. പക്ഷി മൃഗാദികളും, വൃക്ഷങ്ങളും മനുഷ്യരും എല്ലാം ചേർന്നതാണല്ലോ നമ്മുടെ പരിസ്ഥിതി. മരങ്ങൾ വെട്ടി മുറിക്കുന്നത് വഴി എത്ര വലിയ തെറ്റാണ് പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്നത്. അവരില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിയുന്നില്ല.
പരിസ്ഥിതിയെ വൃത്തിയാക്കേണ്ടത്, സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്. നമ്മുടെ ചുറ്റുമുള്ള മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്നത് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമാണ്. അതുവഴി നമുക്ക് പകർച്ചവ്യാധി കളെ ഒരു പരിധിവരെ നിയന്ത്രിക്കാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |