ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

കൊറോണ എന്ന കോവിഡ് 19

ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ എന്ന രോഗം ആദ്യമായി എത്തപ്പെട്ടത്. അവിടെ ധാരാളം ആളുകൾ ഈ രോഗം ബാധിച്ചു മരണപ്പെട്ടു. പിന്നീട് ഈ രോഗം ബ്രിട്ടൺ, ഫ്രാൻസ് അമേരിക്ക, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും എത്തപ്പെട്ടു. നമ്മുടെ കൊച്ചു കേരളത്തെയും ഈ രോഗം പിടികൂടി. രോഗലക്ഷണങ്ങൾ ജലദോഷം, ചുമ, പനി തൊണ്ടവേദന ശ്വാസതടസ്സം എന്നിവയാണ്. മുൻകരുതൽ എന്ന നിലയിൽ ഇടയ്ക്കിടയ്ക്ക് കൈ സോപ്പിട്ട് കഴുകുക, മൂക്കിലോ വായിലോ ആവശ്യമില്ലാതെ കൈകൾ കൊണ്ടു തൊടാ തിരിക്കുക. പരമാവധി സമയം വീടിനുള്ളിൽ തന്നെ ചിലവഴിക്കുക. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും പിന്നീട് ഇന്ത്യ മുഴുവനും ഏപ്രിൽ 14വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. രോഗത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് ലോക്ഡൗൺ 21 ദിവസത്തിന് ശേഷവും തുടരുമോ എന്ന് അറിയാൻ കഴിയും. ഈ കാലയളവിൽ സർക്കാർ നിർദ്ദേശിക്കുന്ന നിബന്ധനകൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തുപോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുക. മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. യാത്രയെ സംബന്ധിക്കുന്ന സത്യവാങ്മൂലം എഴുതി സൂക്ഷിക്കുക,. ഈ മഹാമാരി മൂലം മരണം വർദ്ധിച്ചുവരികയാണ്. കേരള പോലീസും ആരോഗ്യരംഗത്തെ പ്രവർത്തകരും ഈ മഹാമാരിയിൽ നിന്നും നമ്മളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനും മുതിർന്ന ആളുകൾക്ക് ജോലിയ്ക്ക് പോകുന്നതിനും ഒക്കെ തടസ്സം ആയിരിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസത്തെയും സമ്പദ്ഘടനയും ഇത് വളരെയധികം ബാധിച്ചു. നമ്മുടെ പ്രധാന മന്ത്രിയും സർക്കാരും ജനങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇതിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി നമ്മൾക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. സ്റ്റേ ഹോം സ്റ്റേ സേഫ്

ഹരിത രാജീവ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം