കൊറോണ കാലം

കൊറോണ കാലം ക്വറൻടൈൻ ലോക്ഡൗൺ കോവിഡ് 19 തുടങ്ങിയ വാക്കുകൾ ഞാൻ പത്രങ്ങളിൽ നിന്നാണ് കൂടുതൽ മനസിലാക്കിയത് .ഈ വാക്കുകളുടെ അർധം എനിക്ക് അച്ഛനും അമ്മയുമാണ് പറഞ്ഞു തന്നത്.ഏത് എന്തായാലും മനുഷ്യനെ കൊന്ന് തിന്നുന്ന ഒരു അസുഖമാണെന്ന് എനിക്ക് മനസിലായി. പ്രധനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം .ലോക്ക് ഡൗൺ കഴിയുന്നതുവരെ നമ്മൾ പുറത്തു ഇറങ്ങാനും പാടില്ല.ഊണും ഉറക്കവും ഇല്ലാതെ പോലിസുകാരും ഡോക്ടർമാരും നേഴ്സ്മാരും നമുക്ക് വേണ്ടിയാണ് ആശുപത്രികളിലും റോഡിലും നിൽക്കുന്നത് .ഈ അസുഖത്തെ ചെറുക്കൻ കുട്ടികളായ ഞങ്ങൾക്കും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് .കുട്ടികളായ ഞങ്ങൾ വെളിയിൽ എവിടെ പോയിട്ട് വന്നാലും കൈയും കാലും നന്നായി സോപ്പിട്ടു കഴുകണം .ദൂര അത്യാവശ്യ സ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിച്ചെ പോകാവൂ.കൊറോണ കാലം എനിക്ക് എന്തായാലും സന്തോഷം നിറഞ്ഞതാരുന്നു .അച്ഛനും അമ്മയും ചേട്ടനും ഞാനും വീട്ടിൽ ഉണ്ടായിരുന്നു .എന്റെ വീട്ടിൽ ചക്കയും മാങ്ങയും കശുമാങ്ങയും ഉണ്ട്.അതുകൊണ്ട് 'അമ്മ ധാരാളം നാടൻ ആഹാരങ്ങൾ ഉണ്ടാക്കി തന്നു.അമ്മയോടൊപ്പം പച്ചക്കറി കൃഷി ചെയ്യാൻ ഞാനും കൂടി .എല്ലാ ദിവസവും ഞാൻ ആയിരുന്നു വെള്ളം ഒഴിക്കുന്നത് .അങ്ങനെ കൊറോണ കാലം പല പല അനുഭവങ്ങൾ നൽകി.

അരുന്ധതി H.B
2 B ഗവ എൽ പി എസ് കുറ്റിമൂട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം