സ്നേഹമുള്ള പാച്ചുവും പാറുവും
ഒരു ഗ്രാമത്തിൽ പാച്ചുവും പാറുവും എന്ന് പേരുള്ള ഭാര്യയും ഭർത്താവും താമസിച്ചിരുന്നു. അവർക്കു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. അതിൽ അവർ അതീവദുഃഖിതർ ആയിരുന്നു. ഒരിക്കൽ അവർ റോഡിൽ കൂടി പോയപ്പോൾ ഒരു പൂച്ചകുട്ടിയെ കണ്ടു. അതിനെ ആരോ അവിടെ കൊണ്ട് കളഞ്ഞതായിരുന്നു. വിശപ്പും ദാഹവും കൊണ്ട് പൂച്ചക്കുട്ടി ക്ഷീണിച്ചിരുന്നു. പാച്ചുവും പാറുവും അതിനെ വീട്ടിലേക്കു കൊണ്ടുപോയി. ആഹാരമൊക്കെ കൊടുത്തു വളരെ സ്നേഹത്തോടെ നോക്കി വരികയായിരുന്നു. ഒരു ദിവസം പൂച്ചകുട്ടിയെ കാണാതായി. പാച്ചുവും പാറുവും വളരെ വിഷമിച്ചു. അവർ കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വഴി തെറ്റി പോയ പൂച്ചക്കുട്ടി തിരികെ വന്നു. പാച്ചുവും പാറുവും വളരെ സന്തോഷത്തോടെ അതിനോടൊപ്പം ജീവിച്ചു.
(എല്ലാ ജീവികളെയും സ്നേഹിക്കാൻ പഠിക്കണം. )
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|