ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/നാം തിരിച്ചറിയാതെ പോയ നന്മയുള്ള മാലാഖമാർ
നാം തിരിച്ചറിയാതെ പോയ നന്മയുള്ള മാലാഖമാർ
കോവിഡ്-19 എന്ന മഹാമാരി നമ്മുടെ ലോകത്തെ നശിപ്പിക്കാനായി ശ്രമിക്കുമ്പോൾ അതിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ മാലാഖമാരെപ്പോലെ നമ്മുടെ മുൻപിലെത്തിയ ഡോക്ടർമാർ,നഴ്‍സുമാർ,പോലീസുകാർ,പട്ടാളക്കാർ സ്വന്തം ജീവനും കുടുംബവും വിട്ടിറങ്ങി നാളെയുടെ നൻമയ്ക്കായി ഇറങ്ങിയ മാലാഖമാരായ ഇവരെ നാം പലപ്പോഴും തിരിച്ചറിയാതെ പോയിട്ടുണ്ട്.രാപ്പകലുകളില്ലാതെ റോഡുകളിൽ വെയിലേറ്റ് നിൽക്കുന്ന പോലീസുകാർ ഭയത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഈ ലോകത്തിൽ ഒരു ഭയവും കൂടാതെ മുന്നിട്ടു നിൽക്കുന്ന ഈ മാലാഖമാരുടെ നൻമ നാമെല്ലാവരും തിരിച്ചറിയുന്നു.കോവിഡ് എന്ന രോഗം പിടിപെട്ട രോഗികളെ എല്ലാവരും ഭയത്തോടെ കാണുമ്പോൾ ഒരു ഭയവും കൂടാതെ അവരുടെ മുന്നിൽ ദൈവത്തേപ്പോലെ നിൽക്കുന്ന ഡോക്ടർമാരും,നഴ്സുമാരും ലോകത്തെ രക്ഷിക്കാനായി നിൽക്കുന്ന ഇവർക്കിരിക്കട്ടെ "ഒരു ബിഗ് സല്യൂട്ട്”.ഒത്തൊരുമയോടെ ഈ മഹാ മാരിയെ നമുക്ക് നേരിട്ട് തോൽപിക്കണം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |