ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/എന്റെ മുറ്റത്തെ നല്ല മരം

എന്റെ മുറ്റത്തെ നല്ല മരം

എന്റെ മുറ്റത്തിനടുത്തായി ഒരു വലിയമാവ് ഉണ്ട്.അതിൽ നിറയെ മാങ്ങ ഉണ്ട്.അത് കഴിക്കാൻ ധാരാളം കിളികൾ ദിവസവും എന്റെ വീട്ടുമൂറ്റത്ത് വരാറുണ്ട്.ഞാനും അതിൽ നിന്നും മാങ്ങ പറിച്ചു കഴിക്കും.എനിക്ക് ഇന്നലെ എന്റെ അമ്മ മാങ്ങ പറിച്ച് പച്ചമാങ്ങ ജ്യൂസ് ഉണ്ടാക്കിത്തന്നു.എനിക്ക് അത് വളരെ ഇഷ്ടമാണ്.വീട്ടിൽ കറി വയ്ക്കാനും അമ്മ മാങ്ങ ഉപയോഗിക്കും ഇപ്പോൾ കൊറോണ കാരണം പുറത്തു പോകാൻ പറ്റാത്തതുകൊണ്ട് ഇതൊക്കെ കൊണ്ടുള്ള കറികൾ തന്നെയാണ് ദിവസവും ഉണ്ടാക്കുന്നത്.ഞാൻ സ്കൂളിൽ നിന്നും കിട്ടിയ വിത്തുകൾ വീട്ടിൽ അമ്മയുടെ സഹായത്തോടെ കൃഷി ചെയ്തിരുന്നു.അതിനാൽ ഈ സമയം അതിൽ നിന്നെല്ലാം പച്ചക്കറികൾ ശേഖരിച്ച് കറികൾ വയ്ക്കും.എന്റെ വീട്ടിൽ ചീര,കോവയ്ക്ക,പയർ തുടങ്ങിയ പച്ചക്കറികളുണ്ട്.എല്ലാപേരും ഇപ്പോൾ വീടുകളിൽ വെറുതേ ഇരിക്കുകയാണല്ലോ ആ സമയം ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ചെയ്യുക.

അഭയ്‍നന്ദ്.എ.പി
1 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം