ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/മൂവാണ്ടൻ മാവ്
മൂവാണ്ടൻ മാവ്
കൂട്ടുകാരെ ഞാൻ അപ്പുവിന്റെ കൂട്ടുകാരനാണ് .നിങ്ങൾ കരുത്തും പോലെ ഞാനൊരു കുട്ടിയല്ല .അപ്പുവിന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന ഒരു മാവാന്‍ ഞാൻ ഒരു മൂവാണ്ടൻ മാവ് .അപ്പുവിന് എന്നെ എന്തിഷ്ടമാണെന്നറിയാമോ?എന്റെ ഒരു കൊമ്പിൽ അവനു വേണ്ടി നല്ലൊരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് .ഊഞ്ഞാലാടാൻ വേണ്ടി അപ്പുവും കൂട്ടുകാരും എന്നും വൈകുംനേരം എന്റെ അടുത്തേക്ക് ഓടി വരും .എന്റെ കൊമ്പിലുള്ള നല്ല പഴുത്ത മാങ്ങ പറിക്കാൻ അവർ തമ്മിൽ മത്സരമാണ് .അവരിൽ നാലഞ്ച് വിരുതന്മാർ എന്റെ കൊമ്പുകളിലേക്കു വലിഞ്ഞു കേറും .എന്റെ കൊമ്പുകളിൽ ചില പക്ഷികൾ കൂടുകൾ കൂട്ടിയിട്ടുണ്ട് .അവരുടെ കലപില ശബ്ദവും കുട്ടികളുടെ ബഹളവും എന്ത് രസമാണെന്നറിയാമൊ?ഒരിക്കൽ അപ്പുവിന്റെ അച്ഛൻ രണ്ടു മൂന്ന് ആളുകളെയും കൂട്ടി എന്നെ മുറിക്കുവാൻ വന്നു .പക്ഷെ അപ്പുവും കൂട്ടുകാരും എന്റെ കൊമ്പുകളിൽ കയറിയിരുന്നു എനിക്ക് വേണ്ടി സമരം ചെയ്തു .അങ്ങനെ അവർ എന്നെ രക്ഷപെടുത്തി . <
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |