കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഗവൺമെൻറ് എൽപിഎസ് പാപ്പാല കിളിമാനൂർ സബ് ജില്ലയിലെ പ്രധാന സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. സ്കൂളിൻറെ പ്രവർത്തന മികവിന്റെ ഫലമായി കുട്ടികളുടെ എണ്ണം കൂടുകയും പുതിയ ഡിവിഷനുകൾ നിലവിൽ വരികയും ചെയ്തു. L S S വിജയം , വിവിധ മേളകളിലും കലോത്സവങ്ങളിലും നേടിയ വിജയങ്ങൾ ,ക്വിസ് മത്സരങ്ങളിലെ വിജയം , ചിത്രരചനാ മത്സര വിജയം എന്നിവ സ്കൂളിലെ പ്രധാന നേട്ടങ്ങളാണ്.സ്കൂളിൻറെ പ്രവർത്തന മികവിന് അംഗീകാരമായി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. പ്രീ പ്രൈമറി വികസനത്തിനായി 95000 രൂപയും, പ്രൈമറി വിഭാഗത്തിനായി ഒരു കോടി രൂപയുടെ പ്രധാന കെട്ടിടവും ലഭിച്ചു. ഞങ്ങളുടെ സ്കൂളിൻറെ പ്രവർത്തന നേട്ടത്തിനുള്ള അംഗീകാരമാണിത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം