ചാടിച്ചാടി വരുന്നുണ്ടല്ലോ
കുഞ്ഞുങ്ങളുമായ് മുയലമ്മ
പാറി പാറി വരുന്നുണ്ടല്ലോ
കുഞ്ഞിക്കിളിയും ആ വഴിയേ
കുഞ്ഞൊരു വാലും നീളൻ ചെവിയും
മുയലും കുഞ്ഞും പാവങ്ങൾ
വർണയുടുപ്പും കുഞ്ഞിച്ചുണ്ടും
കുഞ്ഞിക്കിളിയാണേ ചന്തത്തിൽ
മയിലും വന്നു കുയിലും വന്നു
രസകരമായി ചങ്ങാത്തം
കിളി കളിയാണേ അവരെല്ലാരും
സ്വരുമയിലങ്ങനെ പുല്മേട്ടിൽ