ഗവ. എൽപിഎസ് ചേനപ്പാടി/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധിയേക്കാൾ നല്ലത്

പ്രതിരോധമാണ് പ്രതിവിധിയേക്കാൾ നല്ലത്

ശുചിത്വവും ആരോഗ്യവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ജീവിത ശൈലീരോഗങ്ങളോടൊപ്പം പകർച്ചവ്യാധികളും മാനവരാശിയെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. പണ്ടിവിടെ മനുഷ്യനെന്ന ഇരുകാലി ജി വികൾ ഉണ്ടായിരുന്നുവെന്ന് ഈ ഭൂമുഖത്ത് നിലനിൽക്കുന്ന ഒരു ജീവിവർഗ്ഗം പറയുന്നതോർത്തു നോക്കൂ...

പരിസരശുചിത്വത്തിൽ നിന്നും വ്യക്തിശുചിത്വത്തിൽ നിന്നും നാം അകലുമ്പോഴാണ് പകർച്ചവ്യാധികൾ നമ്മെ പിടികൂടുന്നത്.ഉറങ്ങുകയും ഉണരുകയും ഭക്ഷണം കഴിക്കുകയും നമുക്ക് ശീലമാണെങ്കിൽ നാം ജീവിക്കുന്ന ,സമ്പർക്കം പുലർത്തുന്ന എല്ലാ ഇടവും ഏറ്റവും വൃത്തിയും

ശുചിയായും സംരക്ഷിക്കാൻ നാം ശ്രദ്ധിക്കണം. രോഗവാഹകരാകുന്ന എലി ,ഈച്ച, കൊതുക് തുടങ്ങിയ ജീവികൾക്ക് താവളമൊരുക്കുന്നവരാകരുത് നാം. രോഗമുക്തനാളെകളെ നാം ആഗ്രഹിക്കുന്നുവെങ്കിൽ പരിസരശുചിത്വം ഒരു ശീലമാക്കൂ... പരിഹാരങ്ങൾക്ക് കാത്ത് നിൽക്കാതെ രോഗങ്ങൾക്കെതിരേ പ്രതിരോധം തീർക്കൂ.

മുഹമ്മദ് മുസ്തഫ
3 എ ഗവ. എൽപിഎസ് ചേനപ്പാടി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം