കയറു പിരിച്ചും കക്ക വാരിയു -
മന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ
സുവർണ്ണ സന്ദേശം
ആരോഗ്യം - ശുചിത്വം - സുന്ദരം
രോഗം വന്നു ചികിത്സിപ്പതിനൊരു -
പാട് പണം വേണം.
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികൾ പലതുണ്ടേ..
സ്വയം ചികിത്സകൾ പാടില്ല.
സ്വയം ശുചിത്വം പാലിക്കേണം
പാഴ് വസ്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം.