ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/നാടിനെ സംരക്ഷിക്കൂ ......
നാടിനെ സംരക്ഷിക്കൂ ......
വൃത്തി എന്നാൽ വിശ്വാസത്തിന്റം പകുതിയാണ്. ഓരോ വ്യക്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് വൃത്തി. സ്വയം ഉണ്ടായി വരുന്നതല്ല വൃത്തി, അത് നാം ഉണ്ടാക്കിയെടുക്കേണ്ടതാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. ഇലകളും മറ്റ് ചപ്പ് ചവറുകളും ചുറ്റുപാടുകളിൽ കിടക്കുന്നതും , ചിരട്ടകളിൽ മറ്റും വെള്ളം കെട്ടിക്കിടക്കുന്നതും , പൊതുസ്ഥലങ്ങളിൽ മറ്റും പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിയുന്നതുമൊക്കെ നാം നമ്മുടെ നാടിനെ നശിപ്പിക്കുന്നത് തന്നെയാണ്. ഇവയിലൂടെ പല-പല പകർച്ച രോഗങ്ങളും മറ്റ് മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇങ്ങനെ നാം തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ ശുചിത്വമുള്ള ഒരു ചുറ്റുപാട് നമുക്ക് ലഭിക്കുന്നു. വ്യക്തി ശുചിത്വവും നമുക്ക് അത്യാവശ്യമായ ഒരു കാര്യമാണ്. ശുചിതിവം നാം ആരംഭിക്കേണ്ടത് തന്നെ വ്യക്തിപരമായി തന്നെയാണ്. വ്യക്തി - കുടുംബം - സമൂഹം എന്ന നിലയിൽ സുചിത്വ പ്രക്രിയ തുടർന്ന് നാം നമ്മുടെ രാഷ്ട്രത്തിന് തന്നെ മാതൃകയാവാം, ആരോഗ്യമുള്ള ശരീരം , വൃത്തിയുള്ള ചുറ്റുപാട് എന്നതാകട്ടെ നമ്മുടെ ആപ്തവാക്യം. അങ്ങനെ രോഗ രഹിതമായ ഒരു സമൂഹത്തിനായി നമുക്ക് കൈകോർക്കാം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |