കാവും , കുളങ്ങളും ,കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാര്യം
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വ പ്രകൃതിയീ
നമ്മൾക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തവർ
മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട്
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ -
നൊത്തൊരുമിച്ചവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ-
കണ്ണുനീർ പൊയ്കകൾ മാത്രം