കാട് വെട്ടി നശിപ്പിച്ചു നമ്മൾ
പാടമെല്ലാം നികത്തുന്നു നമ്മൾ
കുന്നും മലയുമിടിക്കുന്നു നമ്മൾ
കെട്ടിടങ്ങളേറെ കെട്ടുന്നു നമ്മൾ
ഭൂമിക്കും ഭാരമായി തീരുന്നു നമ്മൾ
വേണ്ടതെല്ലാം നൽകുന്ന ഭൂമി
ഇന്നിതെന്തേ നാം പകരം കൊടുത്തു
വേദനിപ്പിക്കും ചെയ്തികൾ മാത്രം
അമ്മ ലാളിച്ചു പോറ്റുന്നു നമ്മെ
ഭൂമി ആണെന്നും നമ്മുടെ അമ്മ
പ്രളയമായ് വന്നമ്മ ഓർമ്മപ്പെടുത്താൻ
കോവിഡായിതാ പിന്നെയും വന്നു
ഇനിയെങ്കിലും ഒന്നു നിർത്തണേ നമ്മൾ
അമ്മയെ വേദനിപ്പിക്കും പ്രവൃത്തി