വേണം ശുചിത്വം നാമേവരിലും
കാണാം മഹത്വം നൽശീലത്തിൽ
കുഞ്ഞുനാൾ തന്നിലെ നല്ലശീലം
പാലിച്ചിടുകെന്നാൽ ഇല്ല രോഗം
പല്ലുതേച്ചിടേണം ഇരുനേരവും
പുല൪ കാലത്തും സായം സന്ധ്യയിലും
മേനിതൻ ആരോഗ്യം കാത്തിടുവാൻ
നീരാടുക വേണം നാം ദിനവും
ഭക്ഷിച്ചിടുന്നതിൻ മുൻപും പിൻപും
കൈ കഴുകീടണം കൂട്ടരേ നാം
കൈ നഖങ്ങൾ നാം മുറിച്ചിടേണം
തടയുക വേണം പല രോഗങ്ങൾ
നമ്മുടെ മേനിയെ പാലിക്കും പോൽ
കാക്കേണം വീടും പരിസരവും
ആരോഗ്യമുള്ള ശരീരമുണ്ടേൽ
നല്ലമനസ്സിനുടമയാവാം
നല്ലകാര്യങ്ങൾ ശീലിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
ചൊട്ടയിലെ നാം പഠിക്കും ശീലം
വന്നീടും നമ്മുടെ ചുടലവരെ