ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/സോനുമുയലും കൂട്ടുകാരും

സോനുമുയലും കൂട്ടുകാരും സൃഷ്ടിക്കുന്നു


ഒരു ദിവസം സോനുമുയലും കൂട്ടുകാരും കൂടി മുറ്റത്ത് കളിക്കുകയായിരുന്നു .അപ്പോൾ സോനുമുയലിന്റെ അമ്മ ദോശ കഴിക്കുവാൻ വിളിച്ചു.അപ്പോൾ സോനുമുയൽ ഓടി വന്നു കഴിക്കാനിരുന്നു .അപ്പോൾ 'അമ്മ അവനോടു പറഞ്ഞു "മോനെ കളിച്ചു വന്നതല്ലേ? കൈകൾ കഴുകിയോ ". കഴുകിയെന്ന് അവൻ കള്ളം പറഞ്ഞു സോനു.മുയൽ വേഗം ഭക്ഷണം കഴിച്ചിട്ട് വീണ്ടും കളിക്കുവാൻ പോയി.വൈകുന്നേരം അവൻ കളിച്ചു ക്ഷീണിച്ചു വന്നു .കുറച്ചു കഴിഞ്ഞപ്പോൾ അവന് വയറുവേദനയും ഛർദ്ദിയും തുടങ്ങി .അവൻ ക്ഷീണിച്ചു അവശനായി .ആ സമയം അവന്റെ അച്ഛൻ ജോലി കഴിഞ്ഞു വന്നു.ഉടൻതന്നെ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ അവനെ പരിശോദിച്ച് രണ്ടു ദിവസം ആശുപത്രിയിൽ കിടക്കണമെന്നു പറഞ്ഞു .
നഴ്സ് അവനെ മരുന്ന് കുത്തി വച്ചു. അപ്പോൾ അവൻ പെട്ടെന്ന് ഉറങ്ങിപ്പോയി. ഉറങ്ങിയെണീറ്റപ്പോൾ അവൻ അമ്മയോട് ചോദിച്ചു ."അമ്മേ നമ്മൾ ഇനിയെന്നാ വീട്ടിൽ പോകുന്നത് ?"." രണ്ട് ദിവസം കഴിഞ്ഞു അസുഖം മാറിയതിനു ശേഷം പോകാം" 'അമ്മ പറഞ്ഞു . "അയ്യോ ! അപ്പോൾ ഞാനെങ്ങനെ കൂട്ടുകാരെ കാണും ". "അതിനെന്താ അവർ നാളെ ഇവിടെ വരുമല്ലോ അപ്പോൾ കാണാം "
          .പിറ്റേന്ന് കൂട്ടുകാർ സോനു വിനെ കാണാൻ ആശുപത്രിയിൽ വന്നു.അവർ ആപ്പിളും മുന്തിരിയും ഒക്കെ കൊണ്ടുവന്നിരുന്നു ഒരു ആപ്പിൾ എടുത്ത് സോനുവിന് കഴിക്കാൻ കൊടുത്തു. അപ്പോൾ അവൻ്റെ അമ്മ പറഞ്ഞു "അയ്യോ കുട്ടികളെ അത് കഴുകാതെ കഴിക്കരുത്" അമ്മ ആപ്പിൾ നന്നായി കഴുകിക്കൊണ്ടുവന്ന് കുട്ടികൾക്കെല്ലാം കൊടുത്തു.എന്നിട്ട് അവരോടായി പറഞ്ഞു ."കുട്ടികളെ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രമേ കഴിക്കാവൂ .അതിൽ ധാരാളം വിഷപദാർത്ഥങ്ങളും കീടാണുക്കളും ഉണ്ടാവും .കൂടാതെ ഭക്ഷണം കഴിക്കുന്നതിനുമുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും വേണം. അത് നമ്മളെ രോഗങ്ങളിൽ രക്ഷിക്കും .ശുചിത്വം ശീലമാക്കിയാൽ നമുക്ക് ആരോഗ്യത്തോടെ വളരാം.

 

വിശാഖ സുധീർ
ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ