അരുത് പ്രിയരേ...
എന്നെ നിങ്ങൾ നശിപ്പിക്കരുതേ .....
എന്നിലൂടെ നിങ്ങൾക്ക് ഞാൻ തണലു നൽകും
എൻ ശിരസിൽ കയറി നിന്നു
കനികൾ പറിക്കുവിൻ
അതി മധുരമാം കനികൾ ഭക്ഷിക്കുവിൻ
പുഞ്ചവയൽ പാടങ്ങൾ
കതിരു കൊയ്യും നേരത്ത്
കൂട്ടമായ് നിങ്ങൾ കൈകൊട്ടി പാടുവിൻ
എൻ മനോഹരിതം നിറഞ്ഞു
നിൽക്കട്ടെ നിൻ മനസുകളിൽ
മനോഹരിതമാം എന്നെ നിങ്ങൾ
ആസ്വദിക്കുവിൻ
മലിനമായ് എന്നെ നിങ്ങൾ
മാറ്റരുതേ
പ്രിയരേ എന്നെ നിങ്ങൾ മലിനമായ്
മാറ്റരുതേ