ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്

2022-23 വരെ2023-242024-25


കുട്ടികളിൽ സാമൂഹികാവബോധമുണ്ടാക്കാനും ചര്ത്രാവബോധമുണ്ടാക്കാനും സോഷ്യൽ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു.

പ്രധാനപ്രവർത്തനങ്ങൾ

ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനം - ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയുടെ മേൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റം എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി.

ജൂലൈ പതിനൊന്ന് ലോകജനസംഖ്യാദിനം - വർധിച്ചു വരുന്ന ജനസംഖ്യയെ സംബന്ധിച്ച് കുട്ടികളിൽ അറിവുണ്ടാക്കാനായി വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ജൂലൈ ഇരുപത്തിയൊന്ന് - ചാന്ദ്രദിനം - ക്വിസ്സ് മത്സരം നടത്തി.ചാന്ദ്രയാനം സംബന്ധിച്ച് വീഡിയോ പ്രദർശനവം നടത്തുകയുണ്ടായി.

ആഗസ്ത് ആറ്, ഒൻപത് . - ഹിരോഷിമ നാഗസാക്കി ദിനങ്ങൾ - വീഡിയോ - ആണവദുരന്തം വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിന് വിവിധ പരിപാടികൾ നടത്തി.

ആഗസ്ത് ഒൻപത് - ക്വിറ്റിന്ത്യാ ദിനം - ക്വിസ്സ് മത്സരം നടത്തി.

ആഗസ്ത് പതിനഞ്ച് - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം , ക്വിസ്സ് മത്സരം , സ്വാതന്ത്ര്യസമര നായകരുടെ ഫോട്ടോകാർഡുകൾ പ്രദർശിപ്പിക്കൽ എന്നിവ നടത്തി.

സെപ്തംബർ പതിനാറ് - ഓസോൺ ദിനം - ഓസോൺ ശോഷണം സംബന്ധിച്ച വീഡിയോ , ഗ്ലാസ്സ് ഗോ ഉച്ചകോടി സംബന്ധിച്ച സെമിനാർ ക്വിസ്സ് മത്സരം എന്നിവ നടത്തി. ഈ വിദ്യാലയത്തിലെ കുമാരി സാരംഗി ചന്ദ്രൻ ഓസോൺ - ഭൂമിയുടെ പുതപ്പ് എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തുകയും ആയത് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അവതരിപ്പിക്കുകയും ചെയ്തു.

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി പ്രമാണിച്ച് ഗാന്ധിജിയുടെ സമരപോരാട്ടവുമായി ബന്ധപ്പെട്ട പ്രധാനവീഡിയോപ്രദർശനം ഗാന്ധിക്വിസ്സ് എന്നിവ നടത്തി.

ഒക്ടോബർ നാല് മുതൽ പത്തുവരെ ബഹിരാകാശവാരം - ഈ വർഷത്തിലെ ബഹിരാകാശദിനവുമായി ബന്ധപ്പെട്ട പ്രധാന ആശയം വുമൻ ഇൻ സ്പേസ് ആയിരുന്നു.ഇതുമായി ബന്ധപ്പെട്ട പന്ത്രണ്ട് മിനിട്ട് വീ‍ിഡിയോ പ്രദർശനം നടത്തി.

ഇതുകൂടാതെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാർഷികം ആസാദി കാ അമൃദ് മഹോത്സവ് ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രാദേശിക ചരിത്രരചനാമത്സരം നടത്തി.കൂടാതെ സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവിജയികളുടെ വീടുകൾ കണ്ടെത്തി സമ്മാനങ്ങൾ നൽകി.
























പഠനോത്സവത്തിൽ തിളങ്ങി സോഷ്യൽ സയൻസ് ക്ലബ്

2022 -23 സ്‌കൂളിൽ വച്ച് നടന്ന പഠനോത്സവത്തിൽ മികവുകൾ പങ്കുവെച്ചു ഉത്സവത്തിലെ താരമായി സോഷ്യൽ സയൻസ് ക്ലബ്ബ് .അറ്റ്ലസ് നിർമാണം ,സ്റ്റിൽ മോഡൽ തുടങ്ങിയവ വേറിട്ട പ്രവർത്തനങ്ങളായി .മീനങ്ങാടിയുടെ ചരിത്രം പറയുന്ന പ്രാദേശികചരിത്രരചന കാണികൾക്ക് കൗതുകമായി .സാമൂഹ്യശാസ്‌ത്ര അദ്ധ്യാപകരായ ഫസീല ആനക്കുഴിയിൽ ,ജയ ,രമേശൻ ,മഹേഷ് കുമാർ, ഗിരീഷ് കുമാർ,രാജു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി

സ്വതന്ത്രസമര ക്വിസിൽ മീനങ്ങാടി സ്കൂൾ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന സ്വതന്ത്രസമര ക്വിസിൽ മീനങ്ങാടി സ്കൂൾ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു . പത്താം ക്ലാസ്സിലെ നേഹ രാജേഷ് ,അനുഗ്രഹ് കെ എസ് എന്നിവർക്കാണ് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചത്

 

രക്തസാക്ഷി ദിനാചരണം

ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി യിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ എഴുപത്തഞ്ചാം രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി ഹെഡ്മാസ്റ്റർ ശ്രീ .ജോയ് വി സ്കറിയ ഉത്ഘാടനം ചെയ്തു ശ്രീ . പി എസ് ഗിരീഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി .ക്ലബ് കൺവീനർ ശ്രീമതി .ഫസീല ആനക്കുഴി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ ബി ശ്രീകല ശ്രീ .രാജുമാസ്റ്റർ രമേശൻ മാസ്റ്റർ ജയടീചർ മഹേഷ് കുമാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

 

സാമൂഹ്യ ശാസ്ത്ര മേള

ബത്തേരി ഉപജില്ലാ സാമൂഹ്യ ശാസ്‌ത്ര മേളയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവെക്കാൻ സ്‌കൂളിനായി .

 
 













സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വയനാട് ജില്ലാ ടാലൻ്റ് സെർച്ച് പരീക്ഷയിൽ നിളാ രേവതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു

 

സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് എക്സാം നിള രേവതി C Grade