ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യമായ സംരംഭമാണ്.ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കാണ്.2018 മുതൽ ഈ വിദ്യാലയത്തിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൈറ്റ് മിസ്ട്രസുമാരായ ഷിനോ എ പി , സിജ എൽദോസ് ഇവരുടെ നേതൃത്വത്തിലാണ് കുട്ടിപ്പട്ടങ്ങൾക്ക് പരിശീലനം നൽകുന്നത്


ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.

പ്രധാന പ്രവർത്തനങ്ങൾ

സ്കൂൾ തല ക്യാമ്പ്

നൂതനമായ സാങ്കേതിക ആശയങ്ങളിലേയ്ക്ക് വെളിച്ചം നൽകിക്കൊണ്ട് എല്ലാ ബാച്ചിലും സ്കൂൾ തല ക്യാമ്പ് നടത്തിവരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിലാണ് എല്ലാ വർഷവും സ്കൂൾ തല ക്യാമ്പ് നടത്തുന്നത്.  വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ക്യാമ്പിന്റെ സ്വാദ് ഒന്നുകൂടി വർധിപ്പിക്കുന്നു

ക്യാമറ പരിശീലനം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായ ഹൈടെക് പദ്ധതിയിലൂടെ സ്കൂളിൽ ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ലഭിച്ചു. ഇവരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കും പുതിയ ലിറ്റിൽ കൈറ്റ്സിനും എല്ലാ വർഷവും പരിശീലനം നൽകുന്നു

അമ്മമാർക്കുള്ള പരിശീലനം

കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം മുഴുവൻ ക്ലാസുകളിലെയും കുട്ടികളുടെ അമ്മമാർക്കായി നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനം നൽകി. സമഗ്ര , സമേതം പോർട്ടലുകൾ പരിചയപ്പെടുത്തി.

പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്ക്

തങ്ങൾക്ക് ലഭിച്ച അറിവ് സമൂഹത്തിന് കൂടി പങ്കുവച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി അവരെ മാറ്റുന്നതിനുള്ള ഒരു നല്ല പ്രവർത്തനമായിരുന്നുപ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച്  അപേക്ഷ നൽകുന്നതിനുള്ള ഹെൽപ് ഡെസ്ക് . കൈറ്റ് മിസ്ട്രസുമാരും സ്കൂൾ ഐ ടി കോ ഓർഡിനേറ്ററും കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി

ശ്രദ്ധേയമായ നേട്ടങ്ങൾ

ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.ആദ്യ ബാച്ചിലെ ഒൻപത് കുട്ടികൾ എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹരായി . തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.രണ്ടാമത്തെ ബാച്ചിലെ 21 കുട്ടികൾ കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കി എ ഗ്രേഡ് കരസ്ഥമാക്കി ബോണസ് പോയിന്റിന് അർഹത നേടി

ഡിജിറ്റൽ മാഗസിൻ 2019

 
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം
 
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം