കൊറോണ വൈറസ്

ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് . അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യസമ്പർക്കം മൂലം ഈ വൈറസ് പടർന്നു പിടിച്ചു . അങ്ങനെ നമ്മുടെ ഇന്ത്യയും ഈ വൈറസിന് ഇരയായി . ആദ്യമേ തന്നെ നമ്മുടെ സർക്കാർ രോഗികളെ നിരീക്ഷണത്തിലാക്കി . ഇറ്റലിയിൽ നിന്നെത്തിയ ആളുകളിൽ നിന്നാണ് രണ്ടാമത് രോഗം പടർന്നു തുടങ്ങിയത് . അങ്ങനെ രോഗമുള്ള നാട്ടിൽ നിന്നെത്തിയ ആളുകളെ നിരീക്ഷണത്തിൽ ഇരുത്തുകയും അവർക്കു വേണ്ട സംരക്ഷണം കൊടുക്കുകയും അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലെ ജനങ്ങളെ പുറത്തേയ്ക്കു ഇറക്കാതെ ജനതാ കുർഫ്യൂ , ലോക്ക്ഡൗൺ എന്നിവ നടപ്പാക്കാൻ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു .

അതനുസരിച്ചു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ജനതയും കുർഫ്യൂവിനോട് സഹകരിച്ചു . കേരളത്തിലെ പോലീസുകാരും ജനങ്ങൾ കൂട്ടം കൂടരുതെന്നു പറഞ്ഞു ഒരുപാടു നിയന്ത്രിച്ചു . നമ്മുടെ രാജ്യത്തെ ഡോക്ടർമാരും നഴ്സുമാരും രോഗികൾക്കുവേണ്ടി സ്വന്തം ജീവൻ പോലും മറന്നു കഷ്ടപ്പെട്ടു . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കുറെയൊക്കെ സാധിച്ചു .ചൈനയിലെ വിദഗ്ധർ ഈ രോഗം പടരുന്ന വിവരം ലോകത്തെ ആദ്യമൊന്നും അറിയിച്ചില്ല . അത് ലോകം മുഴുവൻ ഈ മഹാമാരി പടരാൻ വഴിയൊരുക്കി .ഈ രോഗം പടരാതിരിക്കാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക . കൂട്ടം കൂടാതിരിക്കുക . ഇപ്പോൾ ഈ ലോകത്തെ ഏറ്റവും വലിയ ദുരന്തമാണ് ഈ കോവിഡ് 19 . അത് മാറാൻ എല്ലാവരും ഈശ്വരനോട് പ്രാർത്ഥിക്കുക

അനുപ്രിയ
6A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം