ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/വാചാലമൗനങ്ങൾ

വാചാലമൗനങ്ങൾ

  മൗനത്തിനെന്തൊരു ശബ്ദമാണ്......
           ഹൃദയം അലറി വിളിക്കുമ്പോൾ,
           കണ്ണുകൾ പുറത്തേക്കൊഴുകാൻ.
           കലപില കൂട്ടുമ്പോൾ,
          
               നെടുവീർപ്പുകൾ
               കൊടുങ്കാറ്റ് വീശുമ്പോൾ
               തലമടക്കുകളിൽ സ്ഫോടനം നടക്കുമ്പോൾ
               തോറ്റമ്പിയ നാവ്
           
           സ്വയം പഴിക്കുമ്പോൾ.......
           മൗനത്തിനെങ്ങനെ
           മിണ്ടാതിരിക്കാനാകും
           സഖേ .... !

ജസ് ല .പി
10 A ഗവ.എച്ച്എസ്എസ് തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 05/ 2023 >> രചനാവിഭാഗം - കവിത