ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25
പഠനപ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2024-25
2024-25അധ്യയന വർഷത്തെ ജി എച്ച് എസ് തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു.
സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു.
തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു .പി ടി എ പ്രസിഡന്റ് കെ സി കെ നജ്മുദ്ധീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജുനെെദ് കൈപ്പാണി പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി കെ അമീൻ (ബ്ളോക് പഞ്ചായത്ത് മെമ്പർ ) സീനത് വൈശ്യൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),നാസർ സവാൻ,(എസ് എം സി ചെയർമാൻ)ശ്ശ്രീജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് തരുവണ സ്കൂൾ അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പെർസോണുമായ ശ്രീ മുഹമ്മദാലി മാസ്റ്റർ നിർവഹിച്ചു.നിങ്ങളുടെ കുട്ടിയെ അറിയുക എന്ന മേഖലയുമായി ബന്ധപ്പെട്ട് സംവദിച്ചു.
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് പ്രിലിമിനറി ക്യാമ്പോടെ തുടക്കം കുറിച്ചു. 2024 ആഗസ്ത് 16 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്യാമ്പ് നടത്തപ്പെട്ടത്. കൈറ്റ് വയനാട് മാസ്റ്റർ ട്രയിനെർ ആയ ശ്രീമതി പ്രിയ ഈ വി ക്യാമ്പിന് നേതൃത്വം നൽകി. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മുന്നേറിയ ക്ലാസ്സ് കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു.ഐ ടി സാദ്ധ്യതകൾ,ഗെയിംസ്, കാർട്ടൂൺ, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ക്ലാസുകൾ കുട്ടികൾക്ക് വളരെ പ്രയോജനം ആയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി എം ജെ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഐ ടി എന്ന വലിയ ലോകത്തിൽ മുന്നേറുന്ന മിടുക്കരായ കുട്ടികൾ ആയി എല്ലാവരും വളരട്ടെ എന്ന് ടീച്ചർ ആശംസിച്ചു.
വൈകുന്നേരം 3.30 മുതൽ 4.30 വരെ രക്ഷിതാക്കളുടെ മീറ്റിംഗ് ചേർന്നു. ലിറ്റിൽ കൈറ്റ്സ് പ്രസ്ഥാനത്തെ ക്കുറിച്ച് വളരെ വിശദമായി പ്രിയ ടീച്ചർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ സർവ പിന്തുണയും നൽകി.