കൈ കോർക്കാം

ചലിക്കുന്ന ലോകത്തെ നിശ്ചലമാക്കുവാൻ
ജന്മം കൊണ്ടൊരു വൈറസ്
ഈണത്തിൽ താളത്തിൽ ഏറ്റു ചൊല്ലാം
കൈത്താങ്ങു നൽകിയവർക്ക്നന്ദി ചൊല്ലാം
നമുക്കൊന്നായ് നാടിനെ സംരക്ഷിക്കാം
ഒന്നിച്ചൊന്നായ് അതിജീവിക്കാം
ഇനിയീ കൊറോണയെ തകർത്തീടാം
നമുക്കൊന്നിച്ചൊന്നായ് പോരാടാം
അകന്നു നിൽക്കാം നാടിനെ കാക്കാം
തകർക്കാം കൊറോണ തൻ ചങ്ങലകൾ
പുലർത്തീടാം സാമൂഹ്യബോധത്തെ
തെളിക്കാം സ്നേഹത്തിൻ തിരിനാളം
ശുചിത്വം ജീവിതചര്യയാക്കാം
പരിസ്ഥിതിയെ തൊട്ടറിഞ്ഞീടാം
ഓർമ്മിക്കാം നമുക്കീ പാഠങ്ങൾ
തുടരാം നമുക്കീ നന്മകൾ ഉടനീളം
 

ഗൗരി നന്ദന ആർ എസ്
5 B GHSS ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത