ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/NSS
5/9/2018 അധ്യാപക ദിനാചരണം
സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.
ആഗസ്ത് 2018
31/8/2018 പഠനോപകരണ സമാഹരണം
പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കൂട്ടുകാർക്ക് എൻ എസ്സ് എസ്സിന്റെ സ്നേഹോപകാരം, ജി എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഷാഹിദ ടീച്ചറുടെ അറിയിപ്പിനെ തുടർന്ന് ഒരാൾ ഒരു ബുക്കും ഒരു പേനയും എന്ന തോതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ബുക്കും പേനയും ശേഖരിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നൂറോളം പേനയും ബുക്കും ശേഖരിക്കുവാനായി. 3/9/10/18 ൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ച് പ്രിൻസിപ്പൽ നൗഷാദ് സാർ,പ്രോഗ്രാം ഓഫീസർ സജിത്ത് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പഠനോപകരണങ്ങൾ ഷാഹിദ ടീച്ചറിന് കൈ മാറി.
18/8/2018 ഓണക്കിറ്റു വിതരണം
മുൻ വർഷങ്ങളിലേതുപോലെ ദത്തു ഗ്രാമത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റു വിതരണം ചെയ്തു. അതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കാളികളാവുകയും ചെയ്തു. അന്നേ ദിവസം തന്നെ വീണ്ടും പ്രളയ ബാധിതർക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചൽ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ശേഖരിച്ച് യൂണിറ്റിൽ എത്തിച്ചു. അഞ്ചൽ നിവാസികളുടെ അകമഴിഞ്ഞ സഹകരണം എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുക ഉണ്ടായി.
19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം
പ്രളയബാധിതർക്ക് നൽകുന്നതിനായി സമാഹരിച്ച സാധനങ്ങൾ സ്കൂൾ പി.ടി.എക്ക് കൈ മാറി. അന്നേ ദിവസം തന്നെ കൊല്ലം ജില്ലയിലെ വിവിധ യൂണിറ്റിൽ നിന്നും മൂവായിരത്തോളം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ(പ്രളയബാധിത മേഖലകളിൽ)ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്തു.
15/8/2018 സ്വാതന്ത്ര്യദിനം
പ്രതികൂല കാലാവസ്ഥ മറികടന്നു കൊണ്ട് കൃത്യം 8.30 ന് തന്നെ എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ എസ്സ് എസ്സ് വോളന്റിയർ സജീവ സാന്നിദ്ധ്യമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് നടത്താനിരുന്ന റാലി ഒഴിവാക്കേണ്ടി വന്നു. എന്നിരുന്നാൽ കൂടിയും ഓഗസ്റ്റ് 14 ന് എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സ്കൂൾ അങ്കണം ശുചീകരിച്ചു. അതോടൊപ്പം പ്രളയ ബാധിതർക്ക് കൈ താങ്ങായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സാധനങ്ങൾ സമാഹരിച്ചു.
14/7/2018 സെമിനാർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.
21/6/2018 യോഗാ ദിനം
ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു. യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു.
19/6/2018 വായനാദിനം
വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു.
5/6/2018 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.