മുറ്റത്തു വിരിഞ്ഞു നിൽക്കുന്ന റോസാപൂവുകൾ
മന്ദമാരുതന്റെ പരിപാലന കൊണ്ട് ആടിയുലയുന്നു.
അതിന്റെ ചന്തമെന്നിൽ
ഒരുപാടു ആനന്ദമേകിടുന്നു.
എവിടേയും പോകാൻ കഴിയാതെ
ഞാൻ എന്റെ വീട്ടുതടങ്കലിൽ കഴിയുമ്പോഴും
എന്റെ ഹൃദയത്തിൽ ആനന്ദമേകിടാൻ
ഈ പൂങ്കാവനത്തിലെ റോസാപൂവ് മാത്രം