English Login HELP
ഹേ....മനുഷ്യാ കൺതുറക്കാൻ നേരമായ് നോക്കൂ ഈ പ്രകൃതിയെ നീ കുന്നിടിച്ചും കുളം നികത്തിയും തീർത്തു നീ മണി മാളിക ചപ്പുചവറുകൾ വലിച്ചെറിഞ്ഞും മണലൂറ്റികൊന്നു പുഴകളെ പ്രളയം കൊണ്ടൊരു പാഠം നിങ്ങൾ പഠിച്ചതില്ലേ മനുജരേ വീണ്ടുമെത്തി മഹാ മാരിയായ് കൊറോണയെന്നൊരു ഭീകരൻ ജാഗ്രതതൻ മുൻ കരുതലിൽ പൊട്ടിച്ചെറിഞ്ഞുനിൻ കണ്ണികൾ മലയാളികൾ നന്മയുള്ളൊരു നാട്ടിൽനിന്നും ഓടിയകലൂ കോവിഡേ തലയുയർത്തി പറഞ്ഞിടൂ ദൈവത്തിൻ സ്വന്തം നാടിത് കേരളം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത