കൊറോണ


വഴിയോരങ്ങൾ എല്ലാം കൊറോണ ഭീതിയിൽ
തീങ്ങിനിറഞ്ഞ തെരുവുകൾ ഇപ്പോൾ ശൂന്യമായി കാണപ്പെടുന്നു
ഒച്ചയുമില്ല അനക്കവുമില്ല എവിടെ തിരി‍‍ഞ്ഞാലുമം ശാന്തത തന്നെ
തെണ്ടി അലയും തെരുവുനായ ദാഹജലത്തിനായ് കേണിടുന്നു
മടുപ്പേറി ജനങ്ങൾ പുറത്തേക്കിറങ്ങിയാൽ
ലാത്തിചാർജിനിരയായിത്തീരും അവർ
കോടാനുകോടി ജനങ്ങൾ പകുതിയും ചാവേറുപടയായി മാറിടുന്നു
എന്നു മായും ഈ മഹാമാരി ലോകമെട്ടാകെ ചിന്തിക്കുന്നു
കൊതിക്കുന്നു ‍ഞങ്ങൾ പുറത്തേക്കിറങ്ങുവാൻ
ആർപ്പു വിളിച്ച് ഉല്ലസിച്ചീടുവാൻ.


ആരതി.സി.എസ്
10എ ഗവ.ഹൈസ്കൂൾ പനയപ്പിള്ളി, മട്ടാഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത