ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം

വൈകി വന്ന വിവേകം

ഗ്രാമത്തിലുള്ള വിനുവിന്റെ കൊച്ചു വീടിനു ചുറ്റും നിറയെ മരങ്ങളും പൂച്ചെടികളും ആയിരുന്നു. അവിടെ എപ്പോഴും കിളികളുടെ കളകളാരവം ആയിരുന്നു. കൊച്ചു വിനു എപ്പോഴും അവിടെയായിരുന്നു. പിന്നെപ്പിന്നെ അവൻ വളർന്നപ്പോൾ ജോലികളുടെ തിരക്കും കാര്യങ്ങളും അവൻ അതിൽ മുഴുകി. കൊച്ചുവീടിനു പരിഷ്‌കാരം പോരാ എന്ന് തോന്നിത്തുടങ്ങി. അവൻ അതിനു വലിപ്പം കൂട്ടാൻ തുടങ്ങി. അതോടെ മരങ്ങൾ ഓരോന്നായി വീഴാൻ തുടങ്ങി . അങ്ങനെ അവന്റെ വീടൊരു കോൺക്രീറ്റ് കൂടാരം മാത്രമായി. കുറെ നാൾ കഴിഞ്ഞപ്പോൾ ഓരോരോ പ്രശ്നങ്ങൾ തലപൊക്കി. ചൂട് അതികഠിനമായ ചൂട്. അവനു സ്വയം മനസ്സിലായി എവിടെയാണ് പിഴച്ചത് എന്ന്. അവൻ പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അവൻ വീണ്ടും മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ തുടങ്ങി


മാനസ മനോജ്‌
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ