പ്രത്യാശ

എന്റെ വിഷുക്കാലം
 
കൈനീട്ടക്കിലുക്കമില്ലാതെ

കടന്നുപോകുമ്പോൾ...

കാണാതെ കണ്ണിൽ ഭീതി

വിടർത്തി നീ വരുന്നു

ഓരോ ശ്വാസനാളങ്ങളെയും

വാരിപ്പുണർന്നു നീ

ലോകം മുഴുവൻ പടരുന്നു.

ജീവനുകൾ കവർന്നെടുക്കുന്നു.
 
നീയൊരുനാൾ അകന്നുപോകുമെന്ന്

ആശിക്കുന്നു ലോകാരോടൊപ്പം.

അഖില എ
7 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത