പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദര്ശനം നമുക്കൊഴി
-
വാക്കിടം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ല, ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭ -
വാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ, ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി..