ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഡോക്ടർ അച്ഛമ്മ

ഡോക്ടർ അച്ഛമ്മ 

രാവിലെ മുതലെ തന്നെ നിർത്താതെ കരയുകയാണ് ഉണ്ണിക്കുട്ടൻ. അവന് വയറുവേദന ഉണ്ടാകും .അച്ഛമ്മ പറയുന്നത് കേട്ടാണ് വിനുക്കുട്ടൻ ഉറക്കം വിട്ട് ഉണർന്നത് .എന്തൊരു കരച്ചിലാണ് ഉണ്ണിക്കുട്ടന്റെ, എന്റെ ഉറക്കം പോയി. വിനു അമ്മയോട് പരിഭവം പറഞ്ഞു. സാരമില്ല മോന്റെ അനിയൻ അല്ലേ. അവനു വയറു വേദനിച്ചിട്ട് ആണ് .അപ്പോൾ നമുക്ക് അവനെ ആശുപത്രിയിൽ കൊണ്ടുപോകാം അമ്മേ. വേണ്ട വിനു കുട്ടാ ഞാൻ അവൻ അല്പം പാൽക്കായം അരച്ചുകൊടുക്കാം.ഇല്ലെങ്കിൽ ഇഞ്ചിയും നാരങ്ങയും പിഴിഞ്ഞ് ഉപ്പിട്ടു കൊടുക്കാം.  ഇത് കുടിച്ചു കഴിയുമ്പോൾ അവൻ നന്നായി ഉറങ്ങിക്കോളും. അച്ഛമ്മ പറ‍ഞ്ഞു.അമ്മ ആ മരുന്നു മേടിച്ചു കൊടുത്തു .കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഉറങ്ങി തുടങ്ങി. "അച്ഛമ്മയുടെ ഒരു അറിവ്!"വിനു കുട്ടൻ പറഞ്ഞു.

അമ്മേ ഞാൻ കളിച്ചിട്ട് വരാം, വിനു തൊടിയിലേക്ക് ഓടി. കുറച്ചുകഴിഞ്ഞ് തൊടിയിൽ നിന്ന് ഒരു കരച്ചിൽ കേട്ട്, അച്ഛമ്മ ഓടി തൊടിയിലേക്ക് വന്നപ്പോൾ, വിനുകുട്ടൻ വീണുകിടക്കുന്നു. മുട്ടു പൊട്ടിയിട്ടുണ്ട്.വിനുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു അച്ഛമ്മ വീട്ടിൽ കൊണ്ടുവന്നു. അതു കണ്ട് അമ്മ, കരച്ചിലായി. അവനെ നമുക്ക് ആശുപത്രിയിൽ കൊണ്ടു പോകാം അപ്പോൾ അച്ഛമ്മ പറഞ്ഞു, ഇപ്പോൾ കോവിഡ്- 19 എന്ന മഹാമാരി പടർന്നിരിക്കുന്ന  സമയമാണ്. ആശുപത്രിയിൽ കൊണ്ടുപോയി മറ്റു രോഗങ്ങൾ വരുത്തേണ്ട. മുറിവ് കഴുകിയശേഷം നീ ഇത്തിരി  മഞ്ഞൾപ്പൊടി എടുത്ത് ആ മുറിവിൽ കെട്ടിവെയ്ക്കൂ.മഞ്ഞൾ നല്ലൊരു ആന്റിസെപ്റ്റിക്ക് ആണ്.രണ്ട് ദിവസം കൊണ്ട് മുറിവ് ഉണങ്ങും. വീട്ടിൽ ഓടാതെയും ചാടാതെയും ഇരുന്നാൽ മതി. ഇല്ലെങ്കിലും മുറിവ് തന്നെ താൻ ഉണങ്ങിക്കോളും. ദിവസങ്ങളെടുക്കും എന്ന് മാത്രം. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കൊണ്ട് ഏതു മുറിവും ചതവും മാറും. സൂക്ഷിക്കണം എന്ന് മാത്രം. വിനുവിനെ തൊട്ട് കൊണ്ട് അമ്മ അച്ഛമ്മയോടു പറഞ്ഞു, അവന് നല്ല ചൂടുണ്ട് , എന്തെങ്കിലും അണുബാധ ഉണ്ടായിക്കാണും.നമ്മുടെ ശരീരം കാണിക്കുന്ന ഒരു പ്രതിരോധമാണ് പനി. നീ അവന് അല്പം ചുക്കും കുരുമുളകും ഇട്ട് കാപ്പികൊടുക്കൂ, പനി പമ്പ കടക്കും. ചുക്ക് കാപ്പി കുടിക്കാൻ മടിച്ചിരുന്ന വിനുവിനെ അമ്മ സ്നേഹത്തോടെ കഥകൾ പറഞ്ഞു കാപ്പി കുടിപ്പിച്ചു.

പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് വിനു അത്ഭുതപ്പെട്ടു ,അവന്റെ പനി മാറി. മുറിവുണങ്ങാൻ തുടങ്ങിയിരിക്കുന്നു .ഇനി അസുഖം വന്നാൽ ആശുപത്രിയിൽ പോകുന്നില്ല .ഇവിടെ ഉണ്ടല്ലോ അച്ഛമ്മ ഡോക്ടർ. ആ മരുന്നു മതി എനിക്ക്. അച്ഛമ്മ അവനെ സ്നേഹത്തോടെ തഴുകി വിനു കൂട്ടാ, നമ്മുടെ ശരീരത്തിൽ തന്നെ പലവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ട് .നാം അത് മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് മാത്രം. നമ്മുടെ ശരീരത്തിന് ധാരാളം വെള്ളം ആവശ്യം ഉണ്ടെന്ന് അറിയില്ലേ? ധാരാളം വെള്ളം കുടിച്ചാൽ നിനക്ക് നല്ല ഉന്മേഷവും സൗന്ദര്യം ഉണ്ടാകും. വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ വിഷാംശം കളയുന്നതിന് സഹായിക്കും. വെള്ളം മാത്രം കുടിച്ചാൽ പോരാ ധാരാളം പച്ചക്കറികളും ,ഇലക്കറികളും, വൈറ്റമിൻ സി അടങ്ങിയ നാരങ്ങ, നെല്ലിക്ക മുതലായവ  ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി കിട്ടും. നാം നമ്മുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണിത്. പിന്നെ നാളെ അച്ഛന്റെ കൂടെ ഹോട്ടലുകള്ളിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഹോട്ടലുകൾ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ചേർക്കുന്ന അസംസ്കൃതവസ്തുക്കളും, എണ്ണയും  നമ്മുടെ ശരീരത്തിന് ദോഷമാണ്.കൂടാതെ കഴിക്കുന്ന ജ്യൂസിലും മറ്റും മധുരത്തിന്  ചേർക്കുന്ന വസ്തുക്കൾ പലവിധ രോഗങ്ങൾക്കും കാരണമാകുന്നു. ഇവ നമ്മുടെ ശരീരത്തിൽ ചെന്നാൽ നമ്മുടെ രോഗപ്രതിരോധശേഷി നശിച്ച് നാം ഒരു രോഗിയായി തീരും. അതിനാൽ നമ്മുടെ ശരീരംസൂക്ഷിക്കാൻ നാം തന്നെ തയ്യാറാകണം.

അച്ഛമ്മയുടെയും  കൊച്ചുമോന്റെയും വർത്തമാനം കഴിഞ്ഞെങ്കിൽ ചോറുണ്ണാം. അമ്മയുടെ പറച്ചിൽ കേട്ട് അവർ രണ്ടുപേരും തിരിഞ്ഞു നോക്കി. അമ്മയുടെ കയ്യിലിരുന്ന ഉണ്ണിക്കുട്ടൻ ചിരിക്കുന്നു. അച്ഛമ്മയുടെ മരുന്ന് എല്ലാവർക്കും ഏറ്റല്ലോ . ഈ അച്ഛമ്മ ഒരു പുള്ളി തന്നെ . ഇക്കണക്കിനു അച്ഛമ്മയുടെ മരുന്നുണ്ടെങ്കിൽ നമുക്ക് കൊറോണേയെ തന്നെ ഓടിക്കാമല്ലോ. എല്ലാവരും ചിരിച്ചുകൊണ്ട് ഊണുകഴിക്കാനായി അകത്തേക്ക് പോയി





ദേവനന്ദ രാജീവ്
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കഥ