ശാന്തം

ഇരവിൻ ഇരുളിലും
നിദ്രതൻ ഓരോ അടരിലും
ഞാൻ തിരഞ്ഞുകൊണ്ടേയിരുന്നു
എവിടെയാണീ ഭാവം?
ചിലർ പറഞ്ഞു ഉറക്കം ശാന്തമെന്ന് -
മറ്റു ചിലർ സംഗീതമെന്നും
യോഗയെന്നും നൃത്തമെന്നും
 മൗനമെന്നും അങ്ങനെയങ്ങനെ-
യെത്ര പേരിട്ടു വിളിച്ചു, പക്ഷേ- ഉത്തരമേതും തൃപ്തിയേകിയില്ല.
ജീവന്റെ വാടാമലരുകൾക്കപ്രാപ്യമാണോ ആത്മജ്വാലയിലൊളിച്ചിരിക്കും നിത്യശാന്തി?
എണ്ണ വറ്റിയെരിയുമ്പോളശാന്തമായൊഴുകി
 പതിയെ നിസ്സംഗമായി
 ശാന്തമെന്നെയും പുണരും .
 

ലക്ഷ്മീ ദേവി വി ജി
ജീവശാസ്ത്രം അധ്യാപിക ജിജിഎച്ച്എസ്എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത