ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/ജീവിത വസ്തുത
ജീവിത വസ്തുത
നമ്മൾ ചെയ്യുന്ന എന്തും നമുക്ക് തന്നെ ജീവിതത്തിൽ പ്രതിഫലിക്കും, അതാണ് ജീവിത വസ്തുത. ഇപ്പോൾ നാം അത് നേരിട്ട് അനുഭവിക്കുന്നു. നാം പ്രകൃതിയെ എത്രയോ രീതിയിൽ ചൂഷണം ചെയ്യുന്നു. അതിനൊക്കെ പ്രതിഫലമായാണ് ഇപ്പോൾ പ്രകൃതി നമുക്കെതിരെ പ്രതികരിക്കുന്നത്. അതായത് നമ്മൾ അനുഭവപ്പെടുന്ന ലോകത്തെ തല തിരിച്ചിട്ട മഹാമാരി :കൊറോണ വൈറസ് (covid- 19). മനുഷ്യൻ പ്രകൃതിയെ പലതരത്തിൽ മലിനീകരിക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതത്തിൽ അടിസ്ഥാനവും, പ്രകൃതി നമുക്ക് നൽകിയ വരധാനങ്ങളുമായ വെള്ളം, കാറ്റ്, മണ്ണ് എന്നിവ നാം മലിനീകരിക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു. ജീവിതത്തിൽ നമുക്ക് ആരെങ്കിലും ചെയ്യുന്ന ഉപകാരം ഒരിക്കലും മനസ്സിൽ നിന്ന് മായരുതെന്നും, നാം മറ്റുള്ളവർക്ക് ചെയ്യുന്ന ഉപകാരം എപ്പോഴും മനസ്സിൽ ഓർത്ത് അഹങ്കരിക്കരുത് എന്നാണ്, എന്നാൽ മനുഷ്യ ജീവിതത്തിൽ ഏറ്റവും വലിയ ഉപകാരം ചെയ്യുന്ന വ്യക്തിയാണ് വൃക്ഷം.എന്നാൽ നമ്മൾ മനുഷ്യർ അതൊക്കെ മറന്നു. ജീവിതത്തിൽ ഏറ്റവും വലിയ പാപമായി അവരെ വെട്ടി കൊല്ലുന്നു. അങ്ങനെ വൃക്ഷങ്ങൾക്ക് സുഹൃത്തായ പ്രകൃതി ഇപ്പോൾ കാണാൻ പറ്റുന്ന സ്പോടക വസ്തുക്കളെക്കാളും അപായമായ സൂക്ഷ്മമായ കൊറോണ അണുക്കൾ ലക്ഷക്കണക്കിന് ജനങ്ങളെ കൊല്ലുന്നു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാൽ നാം മനുഷ്യർക്ക് മാത്രം അവകാശമുള്ളൂ എന്ന രീതിയിൽ ജീവജാലങ്ങളെ ദ്രോഹിക്കുന്നു. ഇപ്പോൾ കൊറോണയ്ക്ക് അടിസ്ഥാനമായ വേര് അവതന്നെയാണ്. ലോകത്തിൽ 210 രാജ്യങ്ങളിലായി 20 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചവർ . ജീവിതത്തിനും മരണത്തിനുമിടയിൽ ദിവസവും പേടിയിൽ ജീവിക്കുകയും, ഒരു ലക്ഷത്തിലധികം മനുഷ്യരെ മരണത്തിലേക്ക് അയച്ചു. മനുഷ്യരുടെ ഇഷ്ടപ്രകാരം അവരുടെ ദിനചര്യയോടെ കഴിഞ്ഞ ജീവിതത്തിൽ ലോകം മുഴുവനും അടച്ചുപൂട്ടി. വീടുകളിൽ കഴിയാൻ കാരണവും നാം പ്രകൃതിയോട് ചെയ്ത ചൂഷണത്തിന് പ്രതിഫലമാണ്. ഈ മഹാമാരിയിൽ നിന്ന് ഭേദം ആയതിനുശേഷമെങ്കിലും പ്രകൃതിയ്ക്ക് സൗഹൃദം പുലർത്താൻ നാം ശ്രമിക്കണം. വരും തലമുറയ്ക്കും പ്രകൃതിയോട് സൗഹൃദത്തോടെ ജീവിക്കാൻ പഠിപ്പിക്കണം. എന്നാൽ ഇനി വരുന്ന ദിവസങ്ങളിൽ ഇനിയും ഇങ്ങനെ ഒരു മഹാമാരി ഈ ലോകത്തെ പിന്നെയും മാറ്റി മറക്കരുതെന്ന് ഒറ്റക്കെട്ടായി സംരക്ഷിച്ചുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം. നാം ഇതുവരെ പ്രകൃതിയോട് ചെയ്തതിന് പകരമായി ഇനിയെങ്കിലും മനുഷ്യർ ഒത്തുകൂടി അവയെ സംരക്ഷിക്കാം, ജീവിതത്തിൽ എല്ലാ ജീവജാലങ്ങളെയും ദ്രോഹിക്കാതെ സ്വതന്ത്രരാക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |