കാലമേ നീ പരീക്ഷിച്ചു മനു -
ഷ്യനെ രോഗമായ് അതി ദുരന്തമായി
നാനാ ജനങ്ങളെ ഭീതിയിലാഴ്ത്തി-
നിപ്പയായ് പ്രളയ ദുരന്തമായി.
ഇന്നിപ്പോൾ വന്നൊരു മഹാമാരി.....
കൊലയാളിയായ് വന്നു കോറോണ രോഗം.
നീ മനുഷ്യാ ചെയ്ത ചെയ്തികൾ തൻ
ഫലമായ് അനുഭവിച്ചീടുന്നു ലോകമെങ്ങും
പാഠങ്ങൾ പഠിച്ചിട്ടും ദുരിതങ്ങൾ നേരിട്ടിട്ടും
പഠിക്കയില്ലയെന്നുള്ള വാശിയിലായ്
അവസാനജീവൻ തുടിപ്പു
വരെയും അനുസരിക്കില്ലന്ന് വാശി-
യിലോ, ഒട്ടേറെ ജീവൻ
അനാഥമായി നിശബ്ദമായ് മൂകമായ്
കാലം തരുന്നൊരു പാഠങ്ങൾ
ഉൾക്കൊണ്ടു കേളുക പഠിക്കുക ഓർക്കുക നീ
കർമ്മം ശരിയായി ധർമ്മം
നടത്തി നീ ജീവിതം സ
ന്തോഷപൂർവമാക്കൂ ........