കൊറോണയെന്ന വൈറസിനെ
തുരത്തുവാനായി നമ്മളിന്ന്
ഒരുമയേടെ നിന്നിടാം
അടുക്കുവാനായി നാം കുറച്ചു
അകന്നു മാത്രം നിന്നിടാം.
ഹൃദയബന്ധങ്ങളെ ചേർത്തു നിർത്തിടാം.
ശുചിത്വമെന്ന പാതയെ
കൃത്യമായി പാലിക്കാം.
ഹസ്തദാനം നിർത്തി
കൈകൾ കൂപ്പി നിന്നിടാം.
പകയും വെറുപ്പും വളർത്തിടല്ലേ-
കർമ്മവും ധർമ്മവും മറന്നിടല്ലേ
പൊരുതിടാം ഒരുമയായ്-
അകലമോടെ ഒന്നായ്
കോവിഡ് എന്ന വ്യാധിയെ
തുടച്ചു നീക്കിടാൻ...
ഒന്നായ് ഒരുമയോടെ...
മുന്നോട്ട് നീങ്ങിടാം.