സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠനം തുടരുന്നു.ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു.

ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്. കുട്ടികൾ തന്നെ ലൈബ്രറിയൻമാരായി പ്രവർത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയിൽ അവർതന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു

വായനയുടെ ലോകത്ത് എളമക്കര സ്ക്കൂൾ സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവർത്തനങ്ങൾക്ക അംഗീകാരമായി 2007-2008 വർഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂൾ ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എൻ പണിക്കർ അവാർഡ് ഈ സ്ക്കൂൾ നേടി.ഡി.സി. ബുക്സ് ആദ്യമായി ഏർപ്പെടുത്തിയ മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാർഡ് നേടിയടുത്ത സ്ക്കൂൾ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിൻ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാർഡിലൂടെ സ്ക്കൂളിന് നേടാൻ കഴിഞ്ഞതെന്ന യാഥാർത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ. ഒന്നാം തരം മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പി.റ്റി.എ ശ്രദ്ധപുലർത്തുന്നു. മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്.

ഇപ്രകാരം മറ്റൊരു ഗവൺമെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവർ ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതത്തിനവകാശമില്ല തന്നെ.മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാർട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

സ്ക്കൂളിൽ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവർഷവും നടത്തുന്നു. തൊണ്ണുറു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വർണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓർമ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാൻ കഴിഞ്ഞു.

ഈ സ്ക്കൂളിന് പുന്നയ്ക്കൽ സ്ക്കൂൾ എന്നും പേരുണ്ട് അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോൾ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളിൽ വൃക്ഷപ്രേമം വളർത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.