ഗവ. എച്ച്.എസ്.എസ്. എളമക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ.

സൗകര്യങ്ങൾ

റഫറൻസ് ലൈബ്രറി

പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 2500 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

ക്ലാസ്സ് റൂം ലൈബ്രറി

എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികൾ തന്നെ ലൈബ്രറിയന്മാരായി പ്രവർത്തിക്കുന്നു. അവർതന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു

കമ്പ്യട്ടർ ലാബ്

16 കംബ്യൂട്ടറുകളുള്ള ഹൈസ്ക്കൂൾ ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്

ഇ ലേണിംഗ് റൂം

പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാർട്ട് ക്ലാസ്സ്റൂം

ഹൈടെക് ക്ളാസ് റൂമുകൾ

ബയോഗ്യാസ് പ്ലാൻറ്

മാലിന്യവിമുക്തമായൊരു സ്കൂൾ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു

മഴവെള്ളസംഭരണി

25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്

ഉച്ചഭക്ഷണ പരിപാടീ

എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു

ഔഷധത്തോട്ടം

ആയൂർവേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂർക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാർവാഴ , കല്ലുരുക്കി , ചെറൂള , കീഴാർ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

ശുദ്ധജലസൗകര്യം

ശുദ്ധജലവിതരണത്തിനായി അൻപതിനായിരം രൂപ മുടക്കി ഒരു വലിയ കിണർ ,25,000 ലിറ്റർ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാർഡുകൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.