മഴ കനക്കുമെന്നും ഭൂമിതണുക്കുമെന്നും കേട്ട് മഴയെ കാത്തു ഞാൻ നിന്നു മഴകനക്കുകയും ഭൂമി തണുക്കുകയും ചെയ്തു ഞാനോ എപ്പോഴോ കിട്ടിയ കെട്ടുവള്ളത്തിൽ പ്രളയജലത്തിനു മുകളിലൂടെ വെറുതെ തുഴഞ്ഞു ഒടുവിൽ കരയെത്തി ആകാശത്തിലേക്കു നോക്കി മലർന്നുകിടന്നു പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ഫലം തുളവീണ ആകാശത്തിലേക്കുനോക്കി മരണകാലവും കാത്തു കിടന്നു
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത