ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും

പരിസ്ഥിതിയും കൊറോണയും

എല്ലാ മനുഷ്യനും ശുദ്ധലവും ശുദ്ധവായുവും ജൈവ വൈവിദ്ധ്യത്തിൽന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവുമുള്ളുയെന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ . മലിനീകരണത്തിനെതിരെയും ,വന നശീകരണത്തിനെതിരെയും പ്രവർത്തിക്ക്‌കയെന്നുള്ളതാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തമമായ മാർഗ്ഗം .പരിസ്ഥിതിയ്ക്കു ദോഷകരമായി മനുഷ്യൻ പ്രവർത്തിയ്ക്കുന്നത് ലോക നാശത്തിനുതന്നെ കാരണമാകും .

മനുഷ്യർക്ക് മാത്രമല്ല ,സർവ്വ ജീവജാലങ്ങൾക്കും ഈ പ്രകൃതിയിൽ അധിവസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് .ആ അവകാശങ്ങളെ ഉൾപ്പടെ മനുഷ്യൻ ചൂഷണം ചെയ്യുമ്പോഴാണ് പ്രകൃതി മലിനമാകുന്നതും അസന്തുലിതമാകുന്നതും . ഇതിന്റെ ഭാഗമായി പ്രകൃതിയിലെ നിരവധി ജീവജാലങ്ങളും വൃക്ഷലതാദികളും അപ്രത്യക്ഷമായി .ഇത് മനസ്സിലാക്കാതെ മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി കൂടുതൽ കൂടുതൽ ഊർജ്ജസ്വലതയോടെ ചൂഷണം തുടർന്നുകൊണ്ടിരിക്കുന്നു .പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയതോടെ അലാശയങ്ങളും മണ്ണും കൂടുതൽ മലിനമായി .ഇത് തതുടർന്നാൽ നമ്മൾ ഏതോ വലിയ വിപത്തിൽ പെടുമെന്നുള്ളത് ഉറപ്പാണ് .

ഈ കോവിഡ് ദുരന്തകാലത്തു മനുഷ്യൻ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുകയും , പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതെയെപ്പറ്റി ബോധവാന്മാരാകുകയോ ചെയ്യുന്നില്ല . കോവിഡ് 19 എന്ന വൈറസു ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിക്കൊണ്ടു പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു . പക്ഷെ, അപ്പോഴും നമുക്ക് നൽകുന്ന ഒരു സന്ദേശമുണ്ട് ."പ്രകൃതിയിലേക്ക് മടങ്ങൽ ". ഇന്ന് നമ്മൾ വീട്ടിലിരിക്കുന്നപോലെയാണ് പണ്ട്കാലത്ത് മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചത് . ഈ ലോക് ഡൌൺ കാലത്ത് പ്രകൃതി ചൂഷണത്തിന് മനുഷ്യന് കഴിയുന്നില്ല .വാഹനങ്ങൾ ഓടിക്കാൻ കഴിയുന്നില്ല .അതിലൂടെ മലിനീകരണം വളരെയേറെ കുറഞ്ഞുവെന്ന് നമ്മൾ മനസ്സിലാക്കുന്നു. ഇന്ന് വാൻ നഗരങ്ങളിപ്പോലും ശുദ്ധവായു ലഭിയ്ക്കും. പ്രകൃതിയും അതിലെ ജീവജാലങ്ങളും തെളിമയോടെ തനതു ശൈലിയിൽ നിൽക്കുമ്പോൾ മനുഷ്യർ മാത്രം ആശങ്കാകുലരാണ്‌ . ഇപ്പോഴെങ്കിലും നമ്മൾ ചിന്തിക്കണം പ്രകൃതിയാണ് മനുഷ്യരേക്കാൾ വലുതെന്ന് . അതുകൊണ്ടു നമുക്ക് പ്രകൃതി സംരക്ഷണത്തിനായും ,അതിലൂടെ നല്ലൊരു മാനവരാശിയുടെ ജീവനത്തിനായും ഒത്തൊരുമിക്കാം ഓർക്കുക " പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല .

ദേവിക എസ് നായർ
8 ഡി ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം