ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

മാനവരാശി ഇന്ന് കൊറോണ എന്ന മഹാമാരിയെ നേരിടുകയാണ്. പല തരത്തിലുള്ള പകർച്ചവ്യാധികളും, ജീവിതശൈലീ രോഗങ്ങളും മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. പ്ലേഗ്, വസൂരി, മലേറിയ, കോളറ തുടങ്ങി പല സാംക്രമിക രോഗങ്ങളും നമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുവാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ വ്യാധികൾ നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ജീവിത ശൈലീ രോഗങ്ങളായ ഹൃദയാഘാതം, ക്യാൻസർ, പ്രമേഹം തുടങ്ങിയവ വർദ്ധിച്ച് വരുന്നു.ഇവയെ പൂർണമായ നിയന്ത്രണ വിധേയമാക്കുവാൻ നമുക്ക് കഴിയുന്നില്ല. അത് പോലെ സമൂഹത്തിൽ ഇന്ന് സൂക്ഷ്മജീവാണുക്കൾ മൂലം ഉണ്ടാകുന്ന പല പകർച്ചവ്യാധീ രോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പുതിയ തരത്തിലുള്ള ഇത്തരം രോഗങ്ങൾക്ക് ആരോഗ്യരംഗത്തുള്ള ശാസ്ത്രലോകത്തിന് പൂർണമായും ഒരു പ്രതിവിധികണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ സമൂഹത്തിൽ ജീവിത ശൈലീ രോഗങ്ങൾക്കും പുതിയ തരത്തിലുള്ള സാംക്രമിക രോഗങ്ങൾക്കും പ്രതിവിധിയായി ഓരോ വ്യക്തികളും പ്രതിരോധശേഷി കൂട്ടുക എന്നാണ് ആരോഗ്യരംഗം അഭിപ്രായപ്പെടുന്നത്.

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് പോഷകമൂല്യം അടങ്ങിയ ഭക്ഷണം കഴിക്കണം.എന്നാൽ ഇന്ന് നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാണിജ്യപരമായി കൂടുതൽ ലാഭം ലഭിക്കുന്നതിന് വേണ്ടി അതിന്റെ ഉത്പാദകർ പല തരത്തിലുള്ള രാസവസ്തുക്കൾ കലർത്തുന്നു.അതിനാൽ പോഷകമൂല്യങ്ങൾ തീരെ നഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളാണ് നമുക്ക് ലഭിക്കുന്നത്.പോഷകമൂല്യങ്ങൾ കൂടുതൽ അടങ്ങിയിരിക്കുന്നത് പച്ചക്കറികളിലും ,ഇലക്കറികളിലും, പഴവർഗങ്ങളിലുമാണ്. രാസപദാർത്ഥങ്ങൾ ചേരാതെ ഇവനമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കിയാൽ ഓരോ വ്യക്തിയിലും രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. അത് മൂലം ജീവിത ശൈലീ രോഗങ്ങളും സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.

ഭാഗ്യലക്ഷ്മി എച്ച് ബി
9 A ഗവ ജി എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം