അറിയാത്തതു നാം പറയരുത് അറിവുണ്ടെന്നു നടിക്കരുത് അഹന്തയോടെ നടക്കരുത് അധികാരം കയ്യേറരുത് അക്രമമൊന്നും ചെയ്യരുത് അനീതിയൊന്നും കാട്ടരുത് അഗതിയെ ആട്ടി അകറ്റരുത് അതിഥിയെ നിന്ദിച്ചീടരുത് അനാഥരെ കൈവെടിയരുത് അന്നം പാഴാക്കീടരുത് അല്പത്തരവും കാട്ടരുത് അവസരവാദികൾ ആകരുത് അധർമമൊന്നും ചെയ്യരുത് അർത്ഥം വച്ചു ചിരിക്കരുത് അന്യമതത്തെ ഹനിക്കരുത്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത