ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

 പ്രതിരോധിക്കാം    

എവിടെ നിന്നറിയില്ല എങ്ങനെന്നറിയില്ല
മുളപൊട്ടി വന്നൊരു മഹാമാരി തൻ വിത്ത്
ലോകം മുഴുവൻ നാശം വിതച്ചുകൊ-
ണ്ടട്ടഹസിക്കുന്നു കൊറോണ വൈറസ്.
ആഘോഷമില്ലൊത്തുചേരലുമില്ല
വീട്ടിലിരുപ്പാണെല്ലാവരും
ഹസ്തദാനങ്ങളില്ല ആലിംഗനങ്ങളും
രാജ്യം മുഴുവൻ ലോക്ഡൗണിലായ്.
വ്യക്തിശുചിത്വത്തിൻ മേന്മയിന്ന്
ലോകമൊന്നാകെയേറ്റെടുത്തു.
കൈകൾ കഴുകീടാമിടയ്ക്കിടയ്ക്ക്
നമ്മളെ കാക്കുവാൻ നമ്മൾ തന്നെ.
വെള്ളം കുടിക്കാം നമുക്കേറെയായി
ഒറ്റയ്ക്കിരിക്കാം ഏറെനേരം.
ജലദോഷം തുമ്മലും ചുമയുമെല്ലാം
മാസ്ക് ധരിച്ച് പ്രതിരോധിക്കാം.
ഓർക്കുക മർത്യരേ നമ്മളെല്ലാം
കൊവിഡിൻ വക്താക്കളാകരുത്.
വീട്ടിലിരിക്കുക സുരക്ഷിതരാകുക
നല്ലൊരു നാളേയ്ക്കായ് പൊരുതിനിന്നീടുക.

അനാമിക പ്രസാദ്
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത