ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ കരച്ചിൽ

പ്രകൃതിയുടെ കരച്ചിൽ

കാടും മലയും പുഴയും ചെടിയും
നിറഞ്ഞുനിൽക്കുന്നൊരീ പുണ്യഭൂമി
ആയിരം കിളികളെ നൂറാക്കി മാറ്റുന്ന
പാപകൂടാരമാം മാനുഷരേ...
നിങ്ങളീ പ്രകൃതിയെ തകർക്കാൻ തിടുക്കത്തിൽ
വേലകൾ പലതും പയറ്റിടുന്നു.
ആദിത്യനെന്ന പ്രകാശമെന്നുമീ
തകരുന്ന പ്രകൃതിയെ കണ്ടിടുന്നു
ഒരുവാക്കു മൊഴിയാൻ കഴിയാതെ പാവങ്ങൾ
വേദന പലതും സഹിച്ചിടുന്നു.
ഇങ്ങനെയീ പ്രകൃതി തകർന്നു പോയാൽ
ഈ ഭൂമിതൻ ആയുസ്സും കുറഞ്ഞീടുമേ....
 

അബിന റെജി
8 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത